---
title: "വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി"
english_title: "Online fraud again; 90,000 lost by a native of Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159874/Online fraud again; 90,000 lost by a native of Thalassery"
published_at: "2023-11-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548702631bee_images_(32).jpeg"
keywords: []
---

# വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി

> **Lead Summary:** വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി

## Article Content

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി

വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യു.പി.ഐ ഐ.ഡിയിലേക്ക് പണമയപ്പിച്ച് തലശേരി സ്വദേശിനിയുടെ 90,000 രൂപ തട്ടിപ്പുകാർ കൈക്കലാക്കി.

ചിറക്കരയിലെ നഫ്സ ജിസാന (23)യുടെ പണമാണ് ഓൺലൈൻ തട്ടിപ്പു സംഘം അപഹരിച്ചത്.

കഴിഞ്ഞ ഒക്ടോബർ 26-ന് രാവിലെ ടെലഗ്രാമിൽ സന്ദേശമയച്ച് പരിചയപ്പെട്ടാണ് പണം തട്ടിയത്.

ആറ് തവണകളിലായാണ് ഒറ്റ ദിവസം പണം അയച്ചുകൊടുത്ത് വഞ്ചിതയായത്. നഫ്സയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159874/Online fraud again; 90,000 lost by a native of Thalassery)